കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.രവീന്ദ്രന് വാഹനാപകടത്തിൽ പരിക്ക്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.

തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.രവീന്ദ്രന് വാഹനാപകടത്തിൽ പരിക്ക്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്. തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 2025 മാര്‍ച്ചിലാണ് കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി കെ രവീന്ദ്രനെ നിയമിക്കുന്നത്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയര്‍ ബോര്‍ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീ നിലകളിൽ രവീന്ദ്രൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.

YouTube video player