കണ്ടല്ലൂർ പട്ടോളിമാർക്കറ്റിൽ ചകിരി മില്ലിന് സമീപം സൂക്ഷിച്ചിരുന്ന ചകിരി തീപിടിച്ച് നശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കായംകുളം: കണ്ടല്ലൂർ പട്ടോളിമാർക്കറ്റിൽ ചകിരി മില്ലിന് സമീപം സൂക്ഷിച്ചിരുന്ന ചകിരി തീപിടിച്ച് നശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നെടുവേലിൽ ടി ഫൈബർ യൂണിറ്റ് എന്ന ചകിരി താറ്റ് മില്ലിൽ സൂക്ഷിച്ചിരുന്ന 1300 കെട്ട് ചകിരിയാണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ തീപിടിച്ച് നശിച്ചത്. സമീപ നിവാസികൾ അറിച്ചതിനെ തുടർന്ന് കായംകുളം ,ഹരിപ്പാട്, എൻ.ടി.പി.സി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ എത്തി തീ അണച്ചു.

ഏഴോളം കയർ സംഘങ്ങളുടേതാണ് ചകിരി. സമീപത്തുള്ള വൈദ്യുത ലൈനിലെ ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. 10 ലക്ഷം രൂപയ്ക്ക് മുകളിൽ ന്നു ഷോട്ട് സർക്യൂട്ട് ആണ് എന്ന് കരുതുന്നു.