കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇന്ന് രാവിലെ 9 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ജോബിൻ ജോസഫ്, സഹപ്രവര്‍ത്തകനും തണ്ണീര്‍മുക്കം സ്വദേശിയുമായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്