അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനു. 

അപകടത്തില്‍ നിന്നും അനുവിന്‍റെ കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും. 

Read More : നിയന്ത്രണംവിട്ട ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം