മീന്‍പിടുത്ത യാനങ്ങൾ ഏകീകൃത നിറത്തിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഔട്ട് ബോര്‍ഡ് എഞ്ചിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്ലൂറസന്‍റ് ഓറഞ്ചുമാണ് വേണ്ടത്
കാസർകോട്: മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് കളര്‍കോഡ് കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. മുന്‍കൂട്ടി അറിയിക്കാതെയും വേണ്ടത്ര മുന്നൊരുക്കമില്ലാതെയുമാണ് കളർ കോഡ് നടപ്പിലാക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മീന്‍പിടുത്ത യാനങ്ങൾ ഏകീകൃത നിറത്തിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഔട്ട് ബോര്‍ഡ് എഞ്ചിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്ലൂറസന്‍റ് ഓറഞ്ചുമാണ് വേണ്ടത്. ചെറിയ തോണികളുടെ ബോഡി നൈല്‍ബ്ലൂ നിറമായിരിക്കണം. ബോഡിയുടെ മുകള്‍ ഭാഗത്ത് ഫ്ലൂറസെന്‍റ് ഓറഞ്ച് നിറമുള്ള ബോര്‍ഡര്‍ വരക്കണമെന്നും നിർദ്ദേശമുണ്ട്.
എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത് സംബന്ധിച്ച് നിര്‍ദേശമോ ബോധവത്ക്കരണമോ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഇതാമ് പരാതി ഉയരാൻ കാരണം. മത്സ്യ തൊഴിലാളി സംഘടനകള്‍ക്കും ഇത് സംബന്ധിച്ച് വിവരം നല്‍കിയിട്ടില്ല. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സേവനം നിരസിക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം അറിയുന്നത്.
കളർ കോഡ് നടപ്പിലാക്കാന്‍ ചുരുങ്ങിയത് ഒരു വർഷമെങ്കിലും സാവകാശം നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
