Asianet News MalayalamAsianet News Malayalam

പരാതി നല്‍കാനെത്തിയ വിമുക്ത ഭടന്‍ പൊലീസുകാരെ തൂക്കിയെറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

പരാതി നല്‍കാനെത്തിയ വിമുക്ത ഭടന്‍ പൊലീസുകാരെ ആക്രമിച്ചു. 

complainant attacked police in station
Author
Thiruvananthapuram, First Published Feb 19, 2020, 9:55 AM IST

പാറശാല: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വിമുക്തഭടന്‍ പൊലീസുകാരെ മര്‍ദ്ദിച്ചു. പൊഴിയൂര്‍ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊഴിയൂര്‍ സ്വദേശി ഷാന്‍വില്‍ഫ്രഡാണ്(45) പൊലീസുകാരെ ആക്രമിച്ചത്. ഭാര്യയ്ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസുകാരെ മര്‍ദ്ദിച്ചത്. 

പരാതി എഴുതി കൊടുക്കുന്നതിനിടയില്‍ സ്റ്റേഷനില്‍ ഭാര്യ എത്തിയതോടെ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് കണ്ടുനിന്ന പൊലീസുകാര്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് വിലക്കിയപ്പോഴാണ് ഇയാള്‍ പൊലീസുകാരെ ആക്രമിച്ചത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിമുക്തഭടന്‍  തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. തടയാനെത്തിയ റൈറ്ററിനും മര്‍ദ്ദനമേറ്റു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തി ഇയാളെ കീഴ്‍‍പ്പെടുത്തുകയായിരുന്നു. മാനസിക വിഭാന്ത്രി കാണിച്ച ഷാനെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെയും ഇയാള്‍ അക്രമാസക്തനായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.  

Read More: ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു

Follow Us:
Download App:
  • android
  • ios