ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനി പരാതി നൽകിയത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പൊലീസില്‍ പരാതി നൽകിയത്. കസിൻ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകൾ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് പരാതി. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാർത്ഥിനിയും കുടുംബവും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും ബന്ധുവും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് വിശദമൊഴി രേഖപ്പെടുത്തി.

Also Read: മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം; ഇൻസ്പെക്ടർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്; 2 പേര്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം