അതേസമയം, മുൻ വൈരാഗ്യത്തെ തുടർന്ന് പ്രദേശവാസികളായ റിജു, റൈജു, ഷൈജു എന്നിവർ ചേർന്ന് ആക്രമിച്ചെന്ന് യുവാക്കൾ പരാതി നൽകി. 

കൊല്ലം: കടയ്ക്കൽ മണലുവട്ടത്ത് യുവാക്കൾക്ക് നേരെ ആക്രമണമെന്ന് പരാതി. ഷംനാദ്, സജീർ, ഉസ്മാൻ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന യുവാക്കൾക്ക് ക്രൂരമായി മർദ്ദനമേൽക്കുകയായിരുന്നു. ബിയർ കുപ്പികളും കമ്പിവടിയും കൊണ്ടാണ് ഇവരെ ആക്രമിച്ചത്. അതേസമയം, മുൻ വൈരാഗ്യത്തെ തുടർന്ന് പ്രദേശവാസികളായ റിജു, റൈജു, ഷൈജു എന്നിവർ ചേർന്ന് ആക്രമിച്ചെന്ന് യുവാക്കൾ പരാതി നൽകി. യുവാക്കൾ കടയ്ക്കൽ പൊലീസിലാണ് പരാതി നൽകിയത്. 

കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വേനൽ മഴ വെള്ളിയാഴ്ച മുതൽ, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം