മിൽമ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ സഹസ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയതായി പരാതി. സാമ്പത്തിക ക്രമക്കേടുകളുടെ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ സിഇഒ ജോർജുകുട്ടിക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട്: മിൽമ മലബാർ യൂണിയൻ്റെ സഹ സ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയതായി പരാതി. മിൽമ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ ഫയലുകൾ കടത്തിയെന്നാണ് പരാതി. സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ കുന്നമംഗലം പോലീസിൽ പരാതി നൽകി. ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനായി തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ മിൽമ മലബാർ യൂണിയൻ സിഇഒ ജോർജുകുട്ടിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് ഭരണത്തിലുള്ള മലബാർ മിൽമ യൂണിയൻ സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ തിരുവനന്തപുരം യൂണിയനും പിരിച്ചുവിട്ടിരുന്നു.



