വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കണ്ണൂർ: ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ പണം കവർന്നു. മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നാണ് പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
READ MORE: വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിക്കാൻ അപകട യാത്ര; വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ കേസ്
