മലപ്പുറം: എൽഡിഎഫ് പ്രവർത്തകന്റെ വീട്ടുമതിൽ പടക്കം വെച്ച് തകർത്തതായി പരാതി. ഒതുക്കുങ്ങൽ മറ്റത്തൂർ വാർഡിലെ പുളിക്കൽ ചന്ദ്രന്റെ മതിലാണ് കഴിഞ്ഞ രാത്രി തകർത്തത്. രാത്രി 11മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ആക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കോട്ടക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.