എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം.
ഇടുക്കി: രാജാക്കാടിന് സമീപത്ത് വച്ച് എം എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം വിളിച്ചത്. എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം. എം എൽ എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുൺ തന്‍റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിർത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്. എം എൽ എയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പൊലിസ് കേസ് എടുത്തു.
കൂടുതല്‍ വായനയ്ക്ക്: 'പെനാല്‍റ്റി ഗോളുകള്‍ കണ്ട് ശീലിച്ചവര്‍ക്ക്, ഇതാ കവിത പോലെ ഒരു ഗോള്‍'; മെസിയെ പുകഴ്ത്തി എം എം മണി
കൂടുതല്‍ വായനയ്ക്ക്: 'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി
