ക്ലാസിൽ കയറിയിരിക്കാൻ പറഞ്ഞു, വാക്കേറ്റം, കയ്യാങ്കളി; കണ്ണൂരിൽ അധ്യാപകനെ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി
ഹയർസെക്കൻഡറി അധ്യാപകനായ ഫാസിലാണ് മർദനമേറ്റതായി പൊലീസിൽ പരാതി നൽകിയത്.
കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. ഹയർസെക്കൻഡറി അധ്യാപകനായ ഫാസിലാണ് മർദനമേറ്റതായി പൊലീസിൽ പരാതി നൽകിയത്. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ മർദ്ദിച്ചു എന്നാണ് അധ്യാപകന്റെ പരാതി. ക്ലാസിൽ കയറി ഇരിക്കാൻ പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. അത് പിന്നീട് അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. സംഭവത്തെ തുടർന്നാണ് അധ്യാപകൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.