Asianet News MalayalamAsianet News Malayalam

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; യുവാക്കള്‍ അറസ്റ്റില്‍

പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 വയസ്സുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Complaint that young woman was gang raped after being offered medical help Youths arrested
Author
Kerala, First Published Oct 9, 2021, 9:40 PM IST

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 വയസ്സുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹിയായ മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ ഷംഷാദ് (24), ബത്തേരി റഹ്മത്ത്‌നഗര്‍ മേനകത്ത് ഫസല്‍ മഹബൂബ് (ഫസല്‍-23), അമ്പലവയല്‍ ചെമ്മങ്കോട് സൈഫു റഹ്മാന്‍ (26) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ മാസം 27നാണ് സംഭവം. യുവതിക്ക് ചികിത്സയും ചികിത്സക്കുള്ള പണവും സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഏറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. പുല്‍പ്പള്ളിയില്‍ നിന്നും എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് കുടിക്കാന്‍ ജ്യൂസ് പോലയുള്ള ദ്രാവകം നല്‍കിയെന്നും മയക്കിയ ശേഷം പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് പരാതി. 

സുല്‍ത്താന്‍ബത്തേരി സബ് ഡിവിഷന്‍ ഡിവൈഎസ്.പിവിഎസ്. പ്രദീപ് കുമാര്‍, പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെജി പ്രവീണ്‍ കുമാര്‍, എസ്ഐ. കെഎസ്. ജിതേഷ്, പൊലീസുകാരായ എന്‍വി മുരളീദാസ്, പിഎ. ഹാരിസ്, അബ്ദുള്‍ നാസര്‍, വിഎം. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ ബത്തേരി കോടതിയില്‍  ഹാജരാക്കി.

Follow Us:
Download App:
  • android
  • ios