നെല്ലിയാമ്പതി മലനിരകളുടെ താഴ്വാവാരത്തുള്ള ഗ്രാമമാണ് കൊല്ലങ്കോട്. നെൽവയലുകൾ നിറഞ്ഞ, പച്ചപ്പിൽ പുതച്ചു നിൽക്കുന്ന പ്രശാന്ത സുന്ദരമായ പ്രദേശം. ഇവിടത്തെ ഗ്രാമഭംഗി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സഞ്ചാരികൾ കൂട്ടത്തോടെ എത്തുകയാണ്.
പാലക്കാട്: പാലക്കാടൻ ഗ്രാമ ഭംഗി കാണാൻ ജനതിരക്കേറിയതോടെ ആശങ്കയിലാണ് കൊല്ലങ്കോടുകാർ. പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി പാടങ്ങളിൽ തള്ളുന്നതിനൊപ്പം സഞ്ചാരികൾ പരസ്യമായ മദ്യപിക്കുന്നതും നാട്ടുകാർക്ക് തലവേദനയായിരിക്കുകയാണ്.
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാവാരത്തുള്ള ഗ്രാമമാണ് കൊല്ലങ്കോട്. നെൽവയലുകൾ നിറഞ്ഞ, പച്ചപ്പിൽ പുതച്ചു നിൽക്കുന്ന പ്രശാന്ത സുന്ദരമായ പ്രദേശം. പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരാണ്. ഇവിടത്തെ ഗ്രാമഭംഗി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സഞ്ചാരികൾ കൂട്ടത്തോടെ എത്തുകയാണ്. ഇതോടെ ചെറുകിട കച്ചവടക്കാർക്കും നാട്ടുകാർക്കും സന്തോഷം. എന്നാൽ ഇത് അധിക ദിവസം നീണ്ട് നിന്നില്ല. പൊന്ന് വിളയേണ്ട പാടത്ത് പ്ലാസ്റ്റിക് മാലിന്യവും മദ്യകുപ്പികളും കുമിഞ്ഞ് കൂടാൻ തുടങ്ങി.
അവധി ദിവസങ്ങളിൽ ചെറിയ റോഡുകളിൽ ഗതാഗത തിരക്ക് മൂലം നാട്ടുകാർക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. കൊല്ലങ്കോട് ഉൾപ്പെടെയുള്ള പാലക്കാടൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരം വളർത്താനുള്ള പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. നാടിൻ്റെ തനിമ ഇല്ലാതാക്കുന്ന പ്രവൃത്തികൾ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ നാട്ടുകാർക്ക് ഒന്നേ പറയാനുള്ളൂ. നന്ദി, വീണ്ടും വരാതിരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
