തമ്പാനൂരിലെ ബാറിലുണ്ടായ വാക്കേറ്റത്തിനും തമ്മിൽ തല്ലിനും ശേഷം പരിക്കേറ്റവരെ എത്തിച്ച ജനറൽ ആശുപത്രിയിലും സംഘം തിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടി.
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശുപത്രിയിലടക്കം മൂന്ന് സ്ഥലങ്ങളിൽ യുവാക്കളുടെ കൂട്ടത്തല്ല്. തമ്പാനൂരിലെ ബാറിലുണ്ടായ വാക്കേറ്റത്തിനും തമ്മിൽ തല്ലിനും ശേഷം പരിക്കേറ്റവരെ എത്തിച്ച ജനറൽ ആശുപത്രിയിലും സംഘം തിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടി. ജനറൽ ആശുപത്രി വളപ്പിൽ ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിൽ പരിക്കേറ്റവര്‍ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അവിടെയും സംഘര്‍ഷമുണ്ടായി.
ആക്രമണം നടത്തിയവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജനറൽ ആശുപത്രിയിലെ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് എത്തിയതിന് ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ആര്‍ക്കും പരാതിയില്ലാത്തതിനാൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബാറിലെ സിസിടിവി ദൃശ്യങ്ങൾ തമ്പാനൂര്‍ പൊലീസും മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസും പരിശോധിച്ച് വരികയാണ്.
Read More : സര്‍ക്കാര്‍ താത്കാലിക നിയമനങ്ങളിലും സംവരണം കൊണ്ട് വരണം: എളമരം കരീം
