അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധനോട് തിരിച്ചുപോകാൻ കാലുപിടിച്ച് അപേക്ഷിച്ച എസ്ഐക്ക് പഞ്ചായത്തിന്റെ അനുമോദനം. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്ഐ കമലനെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദർശനൻ അനുമോദിച്ചത്.
അമ്പലപ്പുഴ: അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധനോട് തിരിച്ചുപോകാൻ കാലുപിടിച്ച് അപേക്ഷിച്ച എസ്ഐക്ക് പഞ്ചായത്തിന്റെ അനുമോദനം. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്ഐ കമലനെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദർശനൻ അനുമോദിച്ചത്.
രണ്ട് ദിവസം മുമ്പ് പുറക്കാട് വെച്ചായിരുന്നു ഈ സംഭവം. പതിവ് പരിശോധനക്കിടെ തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്തു വെച്ച് വഴിയരികിൽ നിന്ന വൃദ്ധനോട് എസ്ഐ വീട്ടിൽ പോകാൻ കാലുപിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഏകദേശം 70 വയസ് പ്രായമുള്ള വൃദ്ധനായിരുന്നു. യാത്ര ചെയ്യാനുണ്ടായ കാരണം തിരക്കിയപ്പോൾ മറുപടിയില്ലായിരുന്നു.
തുടർന്നാണ് ഇദ്ദേഹത്തോട് മടങ്ങിപ്പോകണമെന്ന് അഭ്യർത്ഥിച്ച് എസ്ഐ കാല് പിടിച്ചത്. കൊവിഡ് പ്രതിരോധത്തിന് ശ്രദ്ധേയമായ പരിശ്രമം നടത്തിയ എസ്ഐ കമലൻ പോലീസ് സേനക്കു തന്നെ അഭിമാനമാണെന്ന് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദർശനൻ പറഞ്ഞു.
തീരദേശ പൊലീസ് സ്‌റ്റേഷൻ സിഐ, പിബി വിനോദ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, അംഗങ്ങളായ ജിനുരാജ്, സെക്രട്ടറി സെലീന തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അനുമോദനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
