പത്തനംതിട്ട: ചിറ്റാർ  പഞ്ചായത്തിൽ അട്ടിമറി. എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ സജി കുളത്തിങ്കൽ പ്രസിഡന്റായി. യുഡിഎഫിന് രണ്ട് പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയില്ല. എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന എംഎസ് രാജേന്ദ്രനെ തോൽപ്പിച്ച് പഞ്ചായത്ത് അംഗമായ ആളാണ് സജി കുളത്തിങ്കൽ.