വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു.
തൃശൂർ: ടി.എൻ. പ്രതാപനെതിരെ നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. സിപിഎം ഓഫീസിൽ നടക്കിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു. ടി എൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും തമ്മിലാണ് ഡീൽ. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കുമെന്നാണ് ഡീൽ.
