കൊച്ചി: ജപതിക്കെതിരെ സമരം ചെയ്ത വീട്ടമ്മ പ്രീതാ ഷാജിക്കെതിരായ കോടതിയലഷ്യ കേസിൽ ഹൈകോടതീയുടെ രൂക്ഷ വിമർശനം. വീട് ഒഴിഞ്ഞു കൊടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നതെന്ന് കോടതി വിമർശിച്ചു. 

കോടതി വിധി നഗ്നമായി ലംഘിച്ച പ്രീത തക്കതായ ശിക്ഷ അനുഭവിക്കണം.തെറ്റ് ചെയ്തിട്ട് മാപ്പ് അപേക്ഷിക്കുന്നതിൽ അർത്ഥമില്ല. ശിക്ഷ എന്ന നിലയിൽ  പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ പ്രീതയെകൊണ്ട്   ഏത് ജോലി ചെയ്യിക്കാൻ കഴിയുമെന്ന് നാളെ അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടു.  എന്നാല്‍ തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.