ഇതേ വീട്ടിൽ മറ്റൊരു കൊവിഡ് പോസിറ്റീവായ രോഗിയുള്ളതിനാൽ സംസ്‌കാരം ആലപ്പുഴയിലേക്ക് മാറ്റണമെന്ന് ബിജെപിയുടെ വാർഡ് മെമ്പറായ വിധു പ്രസാദ് ആവശ്യട്ടതോടെയാണ് തര്‍ക്കമുണ്ടായത്.

കുട്ടനാട്: കൊവിഡ് രോഗിയുടെ സംസ്‌കാരത്തെ ചൊല്ലി കുട്ടനാട് മാങ്കൊമ്പിൽ കരയോഗം സെക്രട്ടറിയും, വാർഡ് മെമ്പറും തമ്മിൽ തർക്കം. പുളിങ്കുന്ന് പഞ്ചായത്ത് 14-ാം വാർഡായ മങ്കൊമ്പിലായിരുന്നു സംഭവം. മരിച്ചയാളുടെ സംസ്‌കാരം വീട്ടിൽ തന്നെ നടത്താൻ മങ്കൊമ്പ് കരയോഗം സെക്രട്ടറി രാധാകൃഷ്ണൻ തീരുമാനമെടുത്തു. 

എന്നാൽ ഇതേ വീട്ടിൽ മറ്റൊരു കൊവിഡ് പോസിറ്റീവായ രോഗിയുള്ളതിനാൽ സംസ്‌കാരം ആലപ്പുഴയിലേക്ക് മാറ്റണമെന്ന് ബിജെപിയുടെ വാർഡ് മെമ്പറായ വിധു പ്രസാദ് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് തർക്കമുണ്ടായത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരു ദിനപത്രത്തിന്റെ താത്ക്കാലിക ഏജന്റ് കൂടിയായ കരയോഗം സെക്രട്ടറിയുടെ നടപടിയിൽ പ്രദേശവാസികളിലും എതിർപ്പുണ്ടാക്കി.

കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സെക്ടറൽ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥയ്‌ക്കെതിരെയും മരിച്ചയാളുടെ ബന്ധുക്കൾ മോശമായായി പ്രതികരിച്ചതായി ആരോപണമുണ്ട്. സംസ്‌കാരം പിന്നീട് വീട്ടിൽ തന്നെ നടത്തി. സംഭവത്തിൽ ദൃശ്യങ്ങൾ മജിസ്‌ട്രേറ്റ് പകർത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona