കൊല്ലത്തെ ഒരു കടയിലും ഉടമ പറഞ്ഞയച്ചയാളെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച് പണം തട്ടി

കൊല്ലം : വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള 'കൺവിൻസിങ്' പണം തട്ടൽ കച്ചവടക്കാർക്ക് തലവേദനയാകുന്നു. കഴിഞ്ഞയാഴ്ചയാണ് എറണാകുളത്തെ ഒരു കടയിൽ കയറി ജീവനക്കാരിയെ കബളിപ്പിച്ച് ഒരാൾ പണം കൈക്കലാക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ 10ന് കൊല്ലത്തെ ഒരു കടയിലും ഉടമ പറഞ്ഞയച്ചയാളെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച് ഇതേ ആൾ പണം തട്ടിയെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ജനിച്ചത് കേരളത്തിൽ, ബന്ധുക്കളെ കാണാൻ ആഗ്രഹം, കയ്യിലുളളത് ഫോട്ടോകളും ഒരു പേരും; ജന്മരഹസ്യം തേടി 2 സുഹൃത്തുക്കൾ

ഡിസംബർ 10 നാണ് സംഭവമുണ്ടായത്. ഫ്ലവർ ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. ഉടമയെ ഫോണിൽ വിളിക്കുന്നുവെന്ന വ്യാജേനയെത്തിയ തട്ടിപ്പ് വീരൻ ജീവനക്കാരിയോട് ഉടമ ആവശ്യപ്പെട്ടിട്ടെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. 3500 രൂപയാണ് ചോദിച്ചത് അന്ന് കടയിലുണ്ടായിരുന്ന 2500 രൂപ ജീവനക്കാരി എടുത്ത് നൽകുകയും ചെയ്തു. ആദ്യം പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിക്ക് മുന്നിൽ നിന്നും 'നിന്റെ സ്റ്റാഫിന് പേടിയാണെന്ന് തോന്നുന്നു എന്ന് ഉടമയോടെന്ന പോലെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തു. പണം കൈക്കലാക്കിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ട

YouTube video player

YouTube video player