മലപ്പുറം: കോറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. കോറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവർ കൺട്രോൾ റൂമിലെ 0483-2737858 എന്ന നമ്പറിൽ വിവരം അറിയിക്കണം. 

വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ നിർദേശിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

1. കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
2. കൈകൾ പരമാവധി മുഖത്ത് സ്പർശിക്കാതെ ഇരിക്കുക.
3. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻ കൺട്രോൾ സെല്ലിൽ വിവരം അറിയിക്കണം. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശപ്രകാരം പ്രവർത്തിക്കുക.