സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കി, വാറ്റിനിടെ എക്സൈസ് പാഞ്ഞെത്തി, 600 ലിറ്ററോളം കോടയടക്കം പിടിച്ചെടുത്തു
5 ലിറ്റർ വാറ്റ് ചാരായം വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: പാറശ്ശാല കൊടവിളാകത്ത് വീട്ടിൽ നിന്നും വാറ്റ് ഉപകരണങ്ങളും വാറ്റ് ചാരായവും പിടികൂടി. സംഭവത്തിൽ
കൊടവിളാകം സ്വദേശി ശ്രീധരനെ (54) ആണ് അമരവിള എക്സൈസ് ഇൻസ്പെക്ടർ വിനോജിന്റെ നേതൃത്വത്തിലൂള്ള സംഘം വീട്ടിൽ നിന്നും പിടികൂടി. വീട്ടിൽ വാറ്റാനായി സൂക്ഷിച്ചിരുന്ന 600 ലിറ്ററോളം കോട എക്സൈസ് നശിപ്പിച്ചു. 5 ലിറ്റർ വാറ്റ് ചാരായം വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മഴ തന്നെ മഴ! സംസ്ഥാനത്ത് മഴ ശക്തം, 5 ദിവസം തുടരും; 7 ജില്ലകളിൽ പെരുമഴ, പലയിടത്തും ഓറഞ്ച് അലർട്ടിന് സമാന അവസ്ഥ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ ബി ജസ്റ്റിൻ രാജ്, പിപിൻ സാം, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീട്ടിൽ നിന്നും വാറ്റിന് ഉപയോഗിക്കുന്ന ഗ്യാസ്, സ്റ്റവു അടുപ്പ് ഫ്രൂട്ട്സ്, മുതലായവയും കണ്ടെത്തിയിട്ടുണ്ട്. കോട നശിപ്പിച്ചിട്ടുണ്ട്. പ്രതി വീട്ടിൽ വാറ്റുന്നതിന് തയ്യാറാവുന്നതിനിടയക്കാണ് എക്സൈസ് സംഘം പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കൽപ്ഫറ്റ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയെന്ന കേസില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു എന്നതാണ്. പനമരം നീര്‍വാരം അരിച്ചിറകാലായില്‍ വീട്ടില്‍ കെ യു ഷാജി (46) ആണ് പിടിയിലായത്. ഇയാള്‍ നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. 500 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യവില്‍പ്പന നടത്തി കിട്ടിയ 2300 രൂപയും ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയായിരുന്നു പരിശോധന. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, സനൂപ്, ഡ്രൈവര്‍ കെ കെ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.