വീട്ടുപറമ്പിലെ പ്ലാവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (43), ഭാര്യ അനു രാജന്‍ (37)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ പ്ലാവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
തിരുവനന്തപുരം എൽ.എസ്.ജി.ഡി ഓഫീസിലെ സീനിയർ ഗ്രേയ്ഡ് ടൈപ്പിസ്റ്റാണ് മരണപ്പെട്ട അശോക് കുമാര്‍. ഇടുക്കി സ്വദേശിയായ അനുരാജ് തൃശൂരിൽ പൊലീസ് ഇൻറലിജൻറ്സ് വിങ്ങിൽ ട്രെയ്നിയായിരുന്നു. അനു രാജിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; കര്‍ണാടക ഹൈക്കോടതി
