നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.

തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ് ‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.

YouTube video player