പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു. കിടപ്പ് രോഗിയായ ഭാര്യയെ ഡോക്ടർ പരിശോധിച്ച് മടങ്ങവെ ഭർത്താവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭർത്താവിന്റെ സംസ്കാരം നടക്കാനിരിക്കെ അന്ന് രാത്രിയോടെ ഭാര്യയും മരണത്തിന് കീഴടങ്ങി.

പെരുമ്പാവൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു. ഇളമ്പകപ്പിള്ളി തറനിലം പുരുഷോത്തമൻ (73), ഭാര്യ ഇടവൂർ കളപ്പുരയ്ക്കൽ കുടുംബാംഗം ലതാ പുരുഷോത്തമൻ (67) എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ലതയെ ഡോക്ടർ വീട്ടിലെത്തി പരിശോധിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഭർത്താവ് പുരുഷോത്തമൻ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു.

പുരുഷോത്തമന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് രാത്രി 11 മണിയോടെ ഭാര്യ ലതയും മരിച്ചത്. തുടർന്ന് ഇരുവരുടെയും സംസ്കാരം ഒക്കൽ എസ്എൻഡിപി ശാന്തി നിലയത്തിൽ നടത്തി. മക്കൾ: ജിഷ്ണു, അതുൽ വിഷ്ണു. മരുമക്കൾ: ഗീതു, ശ്രീലക്ഷ്മി.