ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുപോയ ഗുഡ്സ് ഓട്ടോയിലേക്ക് എതിര്‍വശത്ത് നിന്ന് വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു
മലപ്പുറം: എടരിക്കോട് ദേശീയപാതയില്‍ ലോറി കയറിയിറങ്ങി തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു.കോട്ടക്കല്‍ എടരിക്കോട് ദാരുണ അപകടം. ഗുഡ്സ് ഓട്ടോയും ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഇളയരാജ, സരസ്വതി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പോക്കാട്ടു മജീദിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ ഡിവൈഡറില്‍ വെച്ച് യു-ടേണ്‍ എടുക്കുന്നതിനായി വേഗത കുറച്ച ഗുഡ്സ് ഓട്ടോയുടെ പിന്നില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുപോയ ഗുഡ്സ് ഓട്ടോയിലേക്ക് എതിര്‍വശത്ത് നിന്ന് വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. ദമ്പതികളുടെ മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നവരായിരുന്നു മരണപ്പെട്ട ദമ്പതികള്‍. ഒരു സ്ഥലത്ത് നിന്ന് ശേഖരിച്ച സാധനങ്ങളുമായി ഗുഡ്സ് ഓട്ടോയില്‍ മറ്റൊരു ഇടത്തേക്ക് പോകുന്നതിനിടെയാണ് വിധി തട്ടിയെടുത്തത്.പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


