കഴിഞ്ഞ വ‍ർഷം ഒക്ടോബർ 30ന് നടന്ന സംഭവത്തിലാണ് പ്രതി ചേർക്കപ്പെട്ട യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കിയത്.

കല്‍പറ്റ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയെന്ന കേസില്‍ പ്രതി ചേര്‍ത്തയാളെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷ് എന്നയാളെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് സുല്‍ത്താന്‍ ബത്തേരി അസി. സെഷന്‍സ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടാബര്‍ മുപ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. 

നെന്‍മേനി പഞ്ചായത്തിലുള്‍പ്പെട്ട പൊന്നം കൊല്ലി എന്ന സ്ഥലത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് മോട്ടോര്‍ ബൈക്കുകളും അടുത്തുള്ള കടയും തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഭിഭാഷകരായ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സുലൈമാന്‍ വി.കെ, അസിസ്റ്റന്റ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം