ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ  കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. 

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ മുഖ്യപ്രതി സമദിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റ‍ഡിയില്‍ വിട്ടത്. അ‍ഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. സമദിന്‍റെ കൂട്ടു പ്രതി സുലൈമാനെ പൊലീസ് മിനിഞ്ഞാന്ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ക്കായി ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന് മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിനുള്ളത്.

സൈനബ കൊലക്കേസ്; കൂട്ട് പ്രതിയെയും പിടികൂടി പൊലീസ്, കസ്റ്റഡിയിലെടുത്തത് സേലത്തുനിന്ന്