കോഴിക്കോട്: കൊവിഡ് 19 (കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 11 പേർ ഉള്‍പ്പെടെ 47 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു. ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലായി ആറു പേർ  നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഒരാളെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ആകെ 411 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതുതായി ഒരാളുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാലുപേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 39 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നുവെന്നും ഡോ. ജയശ്രി അറിയിച്ചു.

രാജ്യത്ത് 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു