Asianet News MalayalamAsianet News Malayalam

കൊവിഡിനെ പൂട്ടാന്‍ വയനാട്; രോഗബാധിതന്‍ സഞ്ചരിച്ചയിടങ്ങളില്‍ കര്‍ശന നിയന്ത്രണം

അമ്പത്തിരണ്ട് വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു

Covid 19 regulations in Wayanad District
Author
kalpetta, First Published May 4, 2020, 9:13 PM IST

കല്‍പ്പറ്റ: മാനന്തവാടി നഗരസഭ പരിധിയില്‍ അമ്പത്തിരണ്ട് വയസുകാരന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. ഇദേഹം സന്ദര്‍ശിച്ചിട്ടുളള നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വാര്‍ഡുകളും കോളനികളുമാണ് കൊവിഡ് കണ്ടൈന്‍മെന്റുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 

മാനന്തവാടി നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, 10, 21, 22-ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും, വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10, 11, 12 വാര്‍ഡുകളും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കൊവിഡ് കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കൊവിഡ് കണ്ടൈന്‍മെന്റുകളായിരിക്കും.

കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നാളെ മുതല്‍ നിയന്ത്രണം തുടങ്ങും. തിരുനെല്ലി പഞ്ചായത്തില്‍ ഉച്ചക്ക് രണ്ട് മുതലാണ് നിയന്ത്രണം. പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. തീര്‍ത്തും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം നടപ്പാക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുളള  സഹായം തേടാം. 

Read more: ലോക്ക്ഡൗൺ ലംഘിച്ചവരെ ബോധവത്കരിച്ച സന്നദ്ധ പ്രവർത്തകന് മർദനമേറ്റതായി പരാതി

അതിനിടെ വയനാട്ടില്‍ 82 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 900 ആയി. ഒരു കൊവിഡ് 19 രോഗബാധിതന്‍ ഉള്‍പ്പെടെ 10 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 457 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 429 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Read more: കോഴിക്കോടിന് ആശ്വാസം, മെഡിക്കല്‍ കോളേജിന് അഭിമാനം; ജില്ല കൊവിഡ് മുക്തം

Follow Us:
Download App:
  • android
  • ios