Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് പയ്യോളി, അത്തോളി, ചോറോട്, വാണിമേല്‍, നടുവണ്ണൂര്‍, കിഴക്കോത്ത് സ്വദേശികൾക്ക് കൊവിഡ്

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ  ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 

covid for residents of Payyoli Atholi Chorode Vanimel Naduvannur in kozhikode
Author
Kerala, First Published Jun 23, 2020, 8:17 PM IST

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ  ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും (മസ്‌ക്കത്ത്- 2, ഷാര്‍ജ- 1) രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍-1, ചെന്നൈ-1) വന്നവരാണ്. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

1. പയ്യോളി സ്വദേശി (46)- ജൂണ്‍ 19 ന് വിമാനമാര്‍ഗം മസ്‌ക്കറ്റില്‍ നിന്നു കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 20 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. അത്തോളി സ്വദേശി (49)- ജൂണ്‍ 20 ന് ബാംഗ്ലൂരില്‍ നിന്ന് രാത്രി 11.30 ന് ലോറിയില്‍  കോഴിക്കോട്ടെത്തി. കൂടെ താമസിക്കുന്നവര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളേജിലെത്തി. സ്രവപരിശോധന നടത്തി പോസിറ്റീവായി.

3. ചോറോട് സ്വദേശി (44)- ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്നു   വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സ്വകാര്യ ടാക്‌സിയില്‍  വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി. 

4. വാണിമേല്‍ സ്വദേശി (39)- ജൂണ്‍ 19 ന് ചെന്നൈയില്‍  നിന്നു ട്രാവലറില്‍ വടകരയിലും അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലുമെത്തി. ജൂണ്‍ 21 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

5. കോഴിക്കോട് വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി (31)- കോവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. ജൂണ്‍ 18 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തുകയും സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

6. കിഴക്കോത്ത് സ്വദേശിനി (25)- ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി  സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ആറ് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ഒരു മരണം. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലണ്ട്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട്  കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഇന്ന് 198 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 10983 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10730 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10482 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 253 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Follow Us:
Download App:
  • android
  • ios