Asianet News MalayalamAsianet News Malayalam

അഞ്ചുതെങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്കും കൊവിഡ്

ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന അഞ്ചുതെങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Covid to three leaders  including the Anchuthengu panchayat president
Author
Kerala, First Published Aug 8, 2020, 4:37 PM IST

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന അഞ്ചുതെങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ ഇന്ന് നടന്ന ടെസ്റ്റിൽ 476 ൽ 125 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

നേരത്തേ ടെസ്റ്റുകൾ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയിൽ കൂടുതൽ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം  444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.

Read more at: ട്രിപ്പിൾ ലോക്കിലും രക്ഷയില്ല, അ‍ഞ്ചുതെങ്ങിൽ ഇന്ന് പരിശോധിച്ച നാലിലൊരാൾക്ക് കൊവിഡ്...
 

Follow Us:
Download App:
  • android
  • ios