മേയാൻ വിട്ട ഒരു പശുവിനെ കാണാനില്ല, ഉഗ്ര സ്ഫോടനം, പിന്നാലെ ചോരയൊലിപ്പിച്ച് മടങ്ങിയെത്തി; സംഭവം പാലക്കാട്
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കരൻ തന്‍റെ ഒൻപത് പശുക്കളെ വീടിന് സമീപത്തെ മലയിലേക്ക് മേയാൻ വിട്ടിരുന്നത്.
(പ്രതീകാത്മക ചിത്രം)

പാലക്കാട്: മേയാൻ വിട്ട പശുവിന് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരുക്കേറ്റു. ക്ഷീര കർഷകനായ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് പരുക്കേറ്റത്. പന്നി പടക്കം കടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ പശുവിന്‍റെ മുഖത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കരൻ തന്‍റെ ഒൻപത് പശുക്കളെ വീടിന് സമീപത്തെ മലയിലേക്ക് മേയാൻ വിട്ടിരുന്നത്. ഇതിൽ എട്ടെണ്ണം രാത്രി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരെണ്ണം മാത്രം വന്നിരുന്നില്ല. രാത്രി വൈകി മലയുടെ സമീപത്ത് നിന്ന് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടതായി ശിവശങ്കരൻ പറയുന്നു. ഇതിന് പിന്നാലെ ചികിൽസിക്കാൻ പോലും പറ്റാത്ത വിധം പരുക്കേറ്റ് പശു വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.
Read More : ലൈംഗിക പീഡനം, കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിലായ മദ്രസ അധ്യാപകനെതിരെ 10 കുട്ടികളുടെ പരാതി, അന്വേഷണം