ഗർഭിണിയായ പശു സെപ്റ്റിക് ടാങ്കിന്റെ മേൽമൂടി തകർന്ന് അകപ്പെടുകയായിരുന്നു

കായംകുളം: പത്തിയൂർ കുറ്റിക്കുളങ്ങര ക്ഷേത്രത്തിൻറെ സദ്യാലയത്തിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 ഓടെ കീരിക്കാട് ദ്വാരകയിൽ ഭാനുമതിയുടെ ഗർഭിണിയായ പശു സെപ്റ്റിക് ടാങ്കില്‍ മേൽമൂടി തകർന്ന് അകപ്പെടുകയായിരുന്നു.നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read more: വീടിന്‍റെ ജനാല ചില്ലുകൾ എറിഞ്ഞുടച്ചതായി പരാതി; പൊലീസ് കേസെടുത്തു

മാലിന്യം നിറഞ്ഞ ഇടുങ്ങിയ ടാങ്കും പശുവിന്റെ വലിപ്പവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ടാങ്കിന്റെ മുകൾഭാഗം ഇളക്കിമാറ്റി സുരക്ഷിതമായി പശുവിനെ രക്ഷപെടുത്തുകയായിരുന്നു. 

Read more: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; പത്തനാപുരത്തെ ആന ചരിഞ്ഞത് കെണിയിലെ പടക്കം കടിച്ച്