Asianet News MalayalamAsianet News Malayalam

ഭൂമിപ്രശ്നം: സ്വന്തം പാര്‍ട്ടി മന്ത്രിക്കെതിരെ പ്രതിഷേധവുമായി സിപിഐ

കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭൂമിപതിവ് ചട്ടങ്ങളിലും നിയമങ്ങളിലും കാലോചിതമായ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യമുന്നിയിച്ച് സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ പര്യടനം ആരംഭിച്ചത്

cpi protest against revenue minister in land issue
Author
Idukki, First Published Dec 1, 2019, 4:30 PM IST

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ രംഗത്ത്. ഭൂമിപതിവ് ചട്ടങ്ങളില്‍ ഭേദഗതിവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ നേതൃത്വത്തില്‍ ജില്ലാ പ്രചാരണ ജാഥ ആരംഭിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ വലിയ വിവാദത്തിലായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നാലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ പാര്‍ട്ടിയായ സിപിഐയും രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭൂമിപതിവ് ചട്ടങ്ങളിലും നിയമങ്ങളിലും കാലോചിതമായ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യമുന്നിയിച്ച് സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ പര്യടനം ആരംഭിച്ചത്.

സര്‍ക്കാര്‍ പട്ടയ നടപടികളുമായി മുമ്പോട്ട് പോകുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ ജില്ലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ മൂന്നാറില്‍ പറഞ്ഞു.

കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ മറ്റ് ആശ്യങ്ങള്‍ക്കായി കെട്ടിടങ്ങളടക്കം നിര്‍മ്മിക്കുന്നതിന് നിലവിലുള്ള ഭൂമിപതിവ് ചട്ടങ്ങള്‍ വിലങ്ങുതടിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂമിപതിവ് ചട്ടങ്ങളും നിയമങ്ങളിലും കാലോചിതമായ മാറ്റം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നതാണ് സിപിഐയടെ ആവശ്യം. 

Follow Us:
Download App:
  • android
  • ios