പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി. 

വിമതയായി ബ്രാഞ്ച് സെക്രട്ടറി മത്സരിക്കും

പത്തനംതിട്ടയിലും വിമതയായി ബ്രാഞ്ച് സെക്രട്ടറി മത്സരിക്കും. സിപിഎം പത്തനംതിട്ട കുലശേഖരപതി ബ്രാഞ്ച് സെക്രട്ടറി എ. ഷഫീനയാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. പത്തനംതിട്ട നഗരസഭ പതിനാലാം വാർഡ് സ്ഥാനാർഥിയാണ്.