ബാങ്കിൽ 15700 അംഗളാണുള്ളത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. വരും ദിവസങ്ങളിൽ ഇരു പാർടികളും പ്രചാരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ്.
പാലക്കാട്: നല്ലേപ്പിള്ളിയിൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പ്പരം പോരടിച്ച് സിപിഎമ്മും ജനതാദൾ എസും. ഒരേ മുന്നണിയിൽപ്പെട്ട രണ്ടു പാർടികൾ തമ്മിൽ മത്സരം കടുത്തതോടെ അഴിമതി ആരോപണങ്ങളും സജീവമാണ്. സി പി എം പ്രാദേശിക നേതാക്കളുടെ ഭാര്യമാർക്ക് അനധികൃത നിയമനം നൽകിയെന്ന് ജനതാദൾ ആരോപിച്ചു. ജനതാദളും അനധികൃത നിയമനം നടത്തിയെന്ന് സിപിഎമ്മും പ്രതികരിച്ചു.
നല്ലേപ്പള്ളിയിലും പരിസര പ്രദേശളിലുമൊക്കെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ആവേശമാണ്. എങ്ങും ബോർഡുകളും മൈക്ക് അനൗൺസ്മെൻറും.മുമ്പെങ്ങുമില്ലാത്ത വാശിയാണ് ഇത്തവണത്തെ ബാങ്ക് തെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നല്ലേപ്പിള്ളിയിൽ സിപിഎമ്മും ജനാദൾ എസും ഒരുമിച്ചാണ് സർവ്വീസ് സഹകരണ ബാങ്ക് ഭരിച്ചത്.
എന്നാൽ ഇത്തവണ ഒരേ മുന്നണിയിൽപ്പെട്ട രണ്ടു പാർടികൾ രണ്ടു തട്ടിലാണ്. ഇരുകൂട്ടരും കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന ഉൾപ്പോര് മറനീക്കി പുറത്തു വരികയായിരുന്നു. ബാങ്കിൽ വൻ അഴിമതിയാണെന്ന് ജനതാദൾ ആരോപിക്കുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ ഭാര്യമാർക്ക് അനധികൃത നിയമനം നൽകിയെന്നും കോടികളുടെ നഷ്ടമുള്ള ബാങ്കിൽ സിപിഎമ്മിന്‍റെ അധികാര ധൂർത്താണെന്നും ജനതാദളിന് പരാതിയുണ്ട്.
ബാങ്കിൽ 15700 അംഗളാണുള്ളത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. വരും ദിവസങ്ങളിൽ ഇരു പാർടികളും പ്രചാരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ്.

കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ; 60 കാരൻ ജീവനൊടുക്കിയത് ജപ്തി ഭീഷണിയെ തുടർന്ന്
