വടകര: സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡന്‍റുമായ എം. പത്മനാഭൻ മാസ്റ്റർ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹോസ്പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരികെ വരും വഴി കളമശ്ശേരിയിൽ വച്ച് ട്രെയിനിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.  മൃതദേഹം വടകര സഹകരണ ആശുപത്രിയിലും, വടകര സി പി ഐ എം ഓഫീസിലും പൊതുദർശനത്തിന് വെക്കും.