തൃശൂർ റൂറൽ പൊലീസ് നടത്തിയ നീക്കത്തിൽ 34 അംഗ ക്രിമിനൽ ഗുണ്ടാസംഘം പിടിയിലായി. കവർച്ച നടത്താനുള്ള സംഘത്തിന്റെ പദ്ധതി പൊലീസ് തകർത്തു. പ്രതികളിൽ നിന്ന് മാരകായുധങ്ങളും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂർ: ഗുണ്ടാസംഘത്തിന്‍റെ കവർച്ചാ പദ്ധതി തകർത്ത തൃശൂർ റൂറൽ പൊലീസ് 34 അംഗ ക്രിമിനൽ ഗുണ്ടാ സംഘത്തെ പിടികൂടി. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഗുണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ 20 പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

അനന്തപുരം സ്വദേശി അനുരാജ് (28), വെള്ളാങ്ങല്ലൂർ സ്വദേശി ഷാഹിദ് (30), വെള്ളാങ്ങല്ലൂർ സ്വദേശി മാർട്ടിൻ (28), കല്ലേറ്റുംകര സ്വദേശി ഷാഹിൻ (31), വെള്ളാങ്ങല്ലൂർ സ്വദേശി എഡ്വിൻ (26), നടത്തര സ്വദേശി ഉണ്ണി റോയ് (34), മുരിയാട് സ്വദേശി അയ്യപ്പദാസ് (34), അനന്തപുരം സ്വദേശി അർജുൻ (26), പുത്തൻചിറ സ്വദേശി രന്തീദീപ് (30), വെള്ളാങ്ങല്ലൂർ സ്വദേശി ഹിതിൻ (25), അനന്തപുരം സ്വദേശി ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി സ്വദേശി അദിത്ത് (28), അനന്തപുരം സ്വദേശി റിന്റോ (29), ചൂരപ്പട്ടി സ്വദേശി ഷിബിൻ (46), വെള്ളാങ്ങല്ലൂർ സ്വദേശി അശ്വിൻ (26), മുരിയാട് സ്വദേശി സൂരജ്, പൊറത്തിശ്ശേരി സ്വദേശി സൂരജ് (29), കല്ലേറ്റുംകര സ്വദേശി ആൽബർട്ട് (29), കാട്ടൂർ സ്വദേശി വിമൽ (29), അഞ്ചേരി സ്വദേശി സനൂപ് (36), ഇരിങ്ങാലക്കുട സ്വദേശി ധനീഷ് (29), അനന്തപുരം സ്വദേശി ബിബിൻ, അനന്തപുരം സ്വദേശി സന്തോഷ് (55), വെള്ളാങ്ങല്ലൂർ സ്വദേശി നവാസ് (29), പട്ടേപ്പാടം സ്വദേശി നിഖിൽ (30), വെള്ളാങ്ങല്ലൂർ സ്വദേശി നസീം (26), വെള്ളാങ്ങല്ലൂർ സ്വദേശി ഹുസൈൻ (28), വെള്ളാങ്ങല്ലൂർ സ്വദേശി ആൻസൺ (33), അനന്തപുരം സ്വദേശി ഗോകുൽ (25), കോണത്തുകുന്ന് സ്വദേശി ഷാരോൺ ദാസ് (29), അനന്തപുരം സ്വദേശി പ്രണവ് (23), പള്ളം സ്വദേശി ഷാരോൺ പോൾസൺ (27), അനന്തപുരം സ്വദേശി സുനിൽകുമാർ (48), അനന്തപുരം സ്വദേശി വിജിത്ത് വിജയൻ (33) എന്നീ 34 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 

ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നേരിട്ടും ശാസ്ത്രീയമായ മാർഗങ്ങളുപയോഗിച്ചും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ മാസങ്ങളായി നിരിക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളിൽ നിന്ന് മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെൻ, ഹുണ്ടായ് ഇയോൺ എന്നീ നാല് കാറുകളും, പതിനാല് മോട്ടോർ സൈക്കിളുകളും പിടികൂടി. മൂന്ന് ആപ്പിൾ ഫോണുകളടക്കം ആകെ മുപ്പത്തിമൂന്ന് മൊബൈൽ ഫോണുകളും വാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗുണ്ടാ സംഘാഗങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘാഗങ്ങളുടെ ഗ്രൂപ്പുകളിൽ രഹസ്യന്വേഷണ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ നുഴഞ്ഞ് കയറിയാണ് രഹസ്യ വിവരം ശേഖരിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സലീഷ് എൻ എസ്, കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു, ഷിജോ തോമസ്, ബിനു എം ജെ, ബിജു, ലിജു ഇയ്യാനി, ജീവൻ ഇ എസ്, ജി എസ് സിപിഒ മാരായ സോണി പി എക്സ്, ഷിന്റെ, സിപിഒ മാരായ ശ്രീജിത് ഇ.വി, സുർജിത് സാഗർ, നിഷാന്ത്, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ സുബിന്ത്, ജി എസ് ഐ ഷാജു, ജി എസ് സി പി ഒ മാരായ അനീഷ്. സിന്റി, അനു അരവിന്ദ്, ശ്രീനാഥ്, പ്രദീപ്, സി പി ഒ മാരായ മുഹമ്മദ്, ധനേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.