Asianet News MalayalamAsianet News Malayalam

സമ്മേളനത്തിന് തൊട്ടുമുമ്പ് കാണാതായ സിപിഎം നേതാവ്; വർഷം പിന്നിടുമ്പോഴും എവിടെ? ഇനിയും തീരാത്ത ദുരൂഹത

ഏ​ക​മ​ക‍ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ മ​നം​നൊ​ന്തു​ക​ഴി​ഞ്ഞിരുന്ന മാ​താ​വ്​ ഇക്കഴിഞ്ഞ ആ​ഗ​സ്റ്റി​ൽ മ​രി​ച്ചിരുന്നു. മാ​താ​വിന്‍റെ മ​ര​ണാ​ന​ന്ത​ര ക​ര്‍മ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട മ​ക​ന്‍ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. എന്നാൽ മകൻ എത്തിയില്ല.

cpm alappuzha local leader missing case details
Author
First Published Sep 28, 2022, 3:43 PM IST

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സി പി എം പ്രാദേശിക നേ​താ​വി​നെ കാ​ണാ​താ​യി​ട്ട് വ്യാ​ഴാ​ഴ്ച ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഇത്രയും കാലമായിട്ടും കെ സ​ജീ​വ​നെന്ന നേതാവിനെക്കുറിച്ച് ഒരറിവും ആർക്കുമില്ലെന്നതാണ് സത്യം. കേസന്വേഷണവും ഏറക്കുറെ നിലച്ച മട്ടിലായിട്ട് കാലം കുറേയായി. അപ്പോഴും സജീവൻ എവിടെയാണെന്ന ചോദ്യം അവസാനിക്കുന്നില്ല. ഇക്കാലയളവിൽ കുടുംബം നേരിട്ടതും ഏറെ വേദനകളാണ്. ഏ​ക​മ​ക‍ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ മ​നം​നൊ​ന്തു​ക​ഴി​ഞ്ഞിരുന്ന മാ​താ​വ്​ ഇക്കഴിഞ്ഞ ആ​ഗ​സ്റ്റി​ൽ മ​രി​ച്ചിരുന്നു. മാ​താ​വിന്‍റെ മ​ര​ണാ​ന​ന്ത​ര ക​ര്‍മ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട മ​ക​ന്‍ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. എന്നാൽ മകൻ എത്തിയില്ല. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ലും ദു​രൂ​ഹ​ത ഒഴിഞ്ഞി​ട്ടി​ല്ല.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടന; നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

തോ​ട്ട​പ്പ​ള്ളി പൊ​രി​യ‍െന്‍റെ പ​റ​മ്പി​ൽ കെ സ​ജീ​വ​നെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 29 നാ​ണ്​​ കാ​ണാ​താ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ജോ​ലി​ക്കു​പോ​യ സ​ജീ​വ​ൻ ഭാ​ര്യ സ​ജി​ത വി​ളി​ച്ച​ത​നു​സ​രി​ച്ച് തി​രി​കെ പോ​ന്നെ​ങ്കി​ലും വീ​ട്ടി​ല്‍ എ​ത്തി​യി​ല്ല. സ​ജി​ത​യു​ടെ കു​ടും​ബ​വീ​ടാ​യ പു​ത്ത​ന്‍ന​ട​യി​ല്‍നി​ന്ന്​ ഓ​ട്ടോ​യി​ൽ തോ​ട്ട​പ്പ​ള്ളി ജംഗ്ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ല്‍, സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ ചെന്നില്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. വീ​ട്ടി​ല്‍നി​ന്ന്​ പു​റ​പ്പെ​ടു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​മ​ല്ല തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ള്‍ അ​ണി​ഞ്ഞി​രു​ന്ന​ത്. പു​ത്ത​ന്‍ന​ട​യി​ല്‍നി​ന്ന്​ സ​ജീ​വ​ന് വ​സ്ത്രം മാ​റാ​ൻ ന​ല്‍കി​യ​ത് ആ​രാ​ണെ​ന്ന സം​ശ​യം നി​ല​നി​ല്‍ക്കു​ന്നു.

അ​മ്പ​ല​പ്പു​ഴ ​പൊ​ലീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന നടത്തി. തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് സി പി ​എം ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബ്രാ​ഞ്ച്​ അം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. വി എ​സ് പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന സ​ജീ​വ​നെ വി​ഭാ​ഗീ​ത​യു​ടെ പേ​രി​ല്‍ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള​ട​ക്കം സം​ശ​യി​ച്ച​ത്. ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർജി​യും ന​ൽ​കി. പൊ​ഴി​യി​ൽ​പെ​ട്ട് കാ​ണാ​താ​യ​താ​കാ​മെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ മറുപടി ന​ൽ​കി​യ​ത്. ഈ ​മ​റു​പ​ടി​യോ​ടെ കേ​സ്​ അ​ന്വേ​ഷ​ണം പൊ​ലീ​സ് ഏ​താ​ണ്ട് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷം ക​ഴി​യു​മ്പോ​ഴും സ​ജീ​വ​ൻ എ​വി​ടെ​യെ​ന്ന ചോ​ദ്യം ബാ​ക്കി.

കള്ള് ഷാപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ്! നടപടി വേണമെന്ന് എൽസിയിൽ ചർച്ച; പറ്റില്ലെന്ന് സിപിഎം, പ്രതിഷേധം, രാജി

Follow Us:
Download App:
  • android
  • ios