ആലപ്പുഴ: സി പി ഐ എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗവും വളവനാട് ലോക്കല്‍ സെക്രട്ടറിയുമായ ഡി എം ബാബു പാര്‍ടി ബ്ലോക്ക് ഡിവിഷന്‍ യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. 48 വയസ്സായിരുന്നു. ശനിയാഴ്ച പകല്‍ 11 ഓടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മറ്റി അംഗവും കലവൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്.