മലപ്പുറം: പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി സി പി എമ്മിലെ ജോസഫ് ജോണിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ട് സി കരുണാകരന്‍ പിള്ള രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

2018ല്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്‍റ് പദവിയിലേക്ക് മറ്റൊരാളെ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് സി പി എമ്മുമായി സഹകരിച്ചാണ് കരുണാകരന്‍ പിള്ള പ്രസിഡന്‍റ് സ്ഥാനത്തേക്കത്തെിയത്. മുൻധാരണ പ്രകാരം പിന്നീട് രാജി വെക്കുകയായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച നടപടിയെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമ പ്രകാരം കരുണാകരന്‍പിള്ളയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.