വാളയാറിലാണ് വിഭാഗീയത രൂക്ഷമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ട്.

പാലക്കാട് : പാലക്കാട്ടെ സി പി എമ്മിലെ വിഭാഗിയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആനാവൂർ നാഗപ്പൻ, കെ ജയചന്ദ്രൻ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങൾ. കമ്മീഷൻ രണ്ട് തവണ സിറ്റിങ് നടത്തിയതായാണ് പുറത്ത് വരുന്ന വിവരം. 

ജില്ല സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവർത്തനമാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. എലപ്പുള്ളി, വാളയാർ, ചെർപ്പുളശ്ശേരി മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമാണ് മുൻഗണന. ഇതിൽ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ​ഗുരുതര ആരോപണങ്ങൾ പ്രദേശിക നേതാക്കൾക്കെതിരെ ഉയ‍ർന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. 

ആരോപണങ്ങൾ ഏശിയില്ല; മുൻ എംഎൽഎ പി.കെ.ശശി സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റ്