ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീട്ടിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണം.

കോഴിക്കോട്: വടകരയിൽ ബോംബേറു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സ്വീകരണം. പ്രകടനത്തിൽ പോലീസിനെതിരെ മുദ്രാവാക്യം വിളികളുയർന്നു. ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീട്ടിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളായ മിഥുൻലാൽ, രൂപേഷ് എന്നിവരെ സിപിഎം പ്രാദേശിക നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സ്വീകരിച്ച ശേഷം പ്രകടനമായി ആനയിക്കുകയായിരുന്നൂ. വടകര തോടന്നൂരിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് മിഥുൻലാൽ.

Add Asianetnews as a Preferred SourcegooglePreferred