സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി. എറിഞ്ഞത് സ്റ്റീൽ ബോംബെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്

ചാലക്കര: കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുൺ അറസ്റ്റിലായി. എറിഞ്ഞത് സ്റ്റീൽ ബോംബെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീടിന് കേടുപാടുകളുണ്ടായി. പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം