പാലത്തിന്റെ അഴിക്കുള്ളിലൂടെ രണ്ടര വയസ്സുകാരൻ 50 അടി താഴ്ചയിൽ നദിയിൽ വീണു, രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ
പാലത്തിൽ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. പുഴയിലെ വെള്ളമുള്ള ഭാഗത്ത് വീണതിനാൽ കുട്ടിക്ക് അപകടം സംഭവിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റിലാണ് മലപ്പുറം പൊലീസ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം: കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ പാലത്തിൽ ഓടിക്കളിക്കുന്നതിനിടെ കരിമ്പുഴയിൽ വീണ രണ്ടര വയസ്സുകാരനെ പൊലീസ് ഓഫിസർ രക്ഷപ്പെടുത്തി. രണ്ടരവയസ്സുകാരൻ ഇരുമ്പഴികൾക്കിടയിലൂടെ കരിമ്പുഴയിലേക്ക് വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജിരാജ് ഉടൻ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിൽ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. പുഴയിലെ വെള്ളമുള്ള ഭാഗത്ത് വീണതിനാൽ കുട്ടിക്ക് അപകടം സംഭവിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റിലാണ് മലപ്പുറം പൊലീസ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ പാലത്തിൽ ഓടിക്കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരൻ ഇരുമ്പഴികൾക്കിടയിലൂടെ കരിമ്പുഴയിലേക്ക് വീണു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സജിരാജ് ഉടൻ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിൽ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്ഷപ്പെടുത്താനായി എടുത്തുചാടിയത്. പുഴയിലെ വെള്ളമുള്ള ഭാഗത്ത് വീണതിനാൽ കുട്ടിക്ക് അപകടം ഒന്നും സംഭവിച്ചില്ല. ആത്മാർഥമായി കർത്തവ്യനിർവഹണം നടത്തിയ സഹപ്രവർത്തകന് അഭിനന്ദനങ്ങൾ ❤️