വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോ മീറ്ററോളം വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
കൊല്ലം: കൊല്ലം എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ചെങ്കോട്ടയിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്താണ് വിള്ളലുണ്ടായത്.
വിള്ളൽ വീണ ബോഗിയിൽ നിന്ന് യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റിയാണ് ചെങ്കോട്ടയിൽ നിന്ന് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോ മീറ്ററോളം വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം, രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read: ഒഡിഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി
