തായ്‌ലൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവ്വ ഇനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി. യാത്രക്കാരനായ വിപിൻ പണ്ടരിക്കലിന്റെ ബാഗേജിൽ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്. വനംവകുപ്പ് പക്ഷിയെ ഏറ്റെടുക്കുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
കൊച്ചി : തായ്‌ലൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവ്വ ഇനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്നെത്തിയ യാത്രക്കാരൻ വിപിൻ പണ്ടരിക്കലിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വേഴാമ്പലിനെ കണ്ടെത്തിയത്. വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാൾക്കെതിരെ കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്. സ്കാനിംഗിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗേജ് തുറന്നപ്പോഴാണ് ശബ്ദം കേട്ട് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പക്ഷിയെ ഏറ്റെടുത്തു.


